ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്; ഒരാൾക്ക് പരിക്ക്

കൊല്ലം: ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. വഞ്ചിനാട് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. പരവൂരിൽ വച്ചാണ് അജ്ഞാതൻ കല്ലെറിഞ്ഞത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശാസ്താംകോട്ട സ്വദേശി അക്ഷയ്ക്കാണ് പരിക്കേറ്റത്. റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മെയ് 23ന് ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ ഉദുമ സ്വദേശിക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഏപ്രിലിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് വിദ്യാർഥിനിയുടെ പല്ലുകൾ നീക്കം ചെയ്തിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.









0 comments