ലൈബ്രറി ടെക്നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ടെക്നോളജി (CLT) യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആധുനിക ലൈബ്രറി മാനേജ്മെന്റിനും ഡിജിറ്റൽ ലൈബ്രറി സേവനങ്ങൾക്കും ആവശ്യമായ നൈപുണ്യം നൽകുന്ന ഈ കോഴ്സിൽ KOHA, DSpace, AI ഗവേഷണ ഉപകരണങ്ങൾ, RFID സംവിധാനങ്ങൾ തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
ദൈർഘ്യം: 3 മാസം.
പഠനരീതി: ഓൺ-ക്യാമ്പസ് (Blended Learning).
ക്രെഡിറ്റുകൾ: 6.
കോഴ്സ് ഫീസ്: ₹35,000 (GST ഉൾപ്പെടെ).
സീറ്റ്: 30.
യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (LIS) ബിരുദധാരികൾക്ക് മുൻഗണന നൽകുന്നതാണ്.
പ്രവേശനം: ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ക്രെഡിറ്റുകൾ APAAR ID മുഖേന NAD-ൽ രേഖപ്പെടുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: https://duk.ac.in/skills/library-technology/
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10, 2026.









0 comments