യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം: കെപിസിസി അംഗത്തിനെതിരെ കേസ്

എ അരവിന്ദൻ
താമരശേരി: കെപിസിസി അംഗവും താമരശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ അരവിന്ദനെതിരെ ലൈഗികാതിക്രമത്തിന് പൊലീസ് കേസ് എടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ കോൺട്രാക്ട് ജീവനക്കാരിയുടെ പരാതിയിലാണ് താമരശേരി പൊലീസ് കേസെടുത്തത്.
അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻ്റായ കാലയളവിലാണ് യുവതി ജോലിചെയ്യുന്ന സ്ഥാപനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ കരാർ പുതുക്കുന്നതിനായി യുവതി അരവിന്ദനെ ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് കയറിപിടിക്കുകയുമായിരുന്നു.
ലൈംഗിക അതിക്രമം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.









0 comments