print edition യുപിഎസ്‌സി പരീക്ഷ: ഇനി മുഖംതിരിച്ചറിയൽ സംവിധാനവും

ന്യൂഡൽഹി: ആള്‍മാറാട്ടമടക്കമുള്ള ക്രമക്കേടുകള്‍ തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ നിര്‍മിത ബുദ്ധി സഹായത്തോടെയുള്ള മുഖം തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ( യുപിഎസ്‍സി).
സിവിൽ സർവീസ് പരീക്ഷ അടക്കം യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ എല്ലാ പരീക്ഷയിലും ‘ഫേസ് ഓതന്റിക്കേഷൻ’ നടപ്പാക്കും. പുതിയ സംവിധാനത്തിന്റെ പരീക്ഷണം കഴിഞ്ഞവര്‍ഷം സെപ്തംബറിൽ ഹരിയാനയിലെ ഗുരുഗ്രാമിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വിജയകരമായി നടപ്പാക്കിയിരുന്നു. എട്ടുമുതൽ 10 വരെ സെക്കന്റ് സമയമാണ് ഒരു ഉദ്യോഗാർഥിയെ തിരിച്ചറിയാൻ വേണ്ടത്. വിരലടയാളം, കൃഷ്‌ണമണി തുടങ്ങിയ ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും തിരിച്ചറിയാൻ ഉപയോഗിക്കും.










0 comments