ad
Deshabhimani

മുത്തശ്ശിയുടെ 15ലക്ഷം രൂപവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് ആ‍ഡംബര ജീവിതം,യുവാവ് പിടിയിൽ

...
വെബ് ഡെസ്ക്

Published on Jan 14, 2026, 10:34 AM | 1 min read

വാരണാസി:മുത്തശ്ശിയുടെ 15ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 25വയസ്സുള്ള യാവാവ് അറസ്റ്റിലായി.വാരണാസിയിലെ ദുർഗാഗഞ്ചിൽ നിഹാല്‍ അലി എന്ന യുവാവാണ് അറസ്റ്റിലായത്.


കമ്മലുകൾ,ലോക്കറ്റ്,മംഗലസൂത്ര മുത്തുകൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ പോകുന്നതിനിടെ ദുർഗാഗഞ്ച് പ്രദേശത്ത് നിന്നാണ് പ്രതിയായ നിഹാൽ അലിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.


മോഷണ വിവരം മുത്തശ്ശി സദ്രുൺ നിസയോ കുടുംബാംഗങ്ങളോ അറിഞ്ഞിരുന്നില്ല.വരുമാന സ്രോതസ്സൊന്നുമില്ലെങ്കിലും പുതുതായി വാങ്ങിയ കാറിൽ നിഹാൽ കറങ്ങുന്നത് കണ്ട കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയതിനെ തുടർന്നാണ് മോഷണം പുറത്തായത്.


വൃദ്ധയായ സദ്രുൺ നിസയുടെ ആഭരണപ്പെട്ടി പരിശോധിച്ചപ്പോൾ വിലപിടിപ്പുള്ള നിരവധി ആഭരണങ്ങൾ കാണാതായതായി കണ്ടെെത്തി.പരാതി ലഭിച്ചതോടെ യുവാവിനെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി.


ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം 2025ഡിസംബർ 24ന് നിഹാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു.


കഴിഞ്ഞ നാലോ അഞ്ചോ മാസമായി രോഗിയായ മുത്തശ്ശിയെ പരിചരിക്കുന്നതായി നടിച്ച് പെട്ടിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചു വരികയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായാണ് പണം ചിലവഴിച്ചിരുന്നത്.ഒരു മാസം മുമ്പ് 4ലക്ഷം രൂപയുടെ ഒരു കാർ വാങ്ങിയിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.


10ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ വിറ്റതായും ഏകദേശം 5ലക്ഷം രൂപയുടെ ആഭരണങ്ങൾ ജ്വല്ലറികളിൽ പണയം വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home