ad
Deshabhimani

കൻവാർ യാത്ര റൂട്ടിലെ ഹോട്ടലുകളിൽ മാംസാഹാരത്തിന്‌ വിലക്ക്‌; ഉള്ളിയും വെളുത്തുള്ളിയും ഉപയോ​ഗിക്കരുതെന്ന് യുപി സർക്കാർ

Kanwar Yatra.jpg

Screengrab

വെബ് ഡെസ്ക്

Published on Jul 28, 2026, 07:12 PM | 1 min read

ലഖ്‌ന‍ൗ: മുസഫർനഗറിൽ കൻവർ യാത്ര  (കാവടി യാത്ര) പോകുന്ന വഴികളിലെ ഹോട്ടലുകളിലും റോഡരികിലെ ഭക്ഷണശാലകളിലും മാംസാഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉത്തർപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഉടമകളുടെ വിവരങ്ങളും ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളും പ്രദർശിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു.


ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്. കടകളിൽ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിനായി ആറംഗ സംഘങ്ങളെയും രൂപീകരിച്ചു.


വ്യാഴാഴ്‌ചയാണ്‌ കൻവർ യാത്ര ​തുടങ്ങുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home