യുപിയിൽ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാനൊരുങ്ങി പ്രിയങ്ക; നിർണായകമാകുക സീറ്റ് ചർച്ച

ലക്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി നടത്തുന്ന ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം വഹിക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ രാജാജി മാർഗിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു.
യുപിയിൽ കോൺഗ്രസിന്റെ ഉത്തരവാദിത്തമുള്ള രാജേന്ദ്രപാൽ ഗൗതം, യുപി കോൺഗ്രസ് വർക്കിഗ് പ്രസിഡന്റ് എംപി ഇമ്രാൻ മസൂദ് എന്നിവരോട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗെ, രാഹുൽ ഗാന്ധി എന്നിവർ ആവശ്യപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയായ ഉത്തപ്രദേശിൽ അടുത്ത വർഷം ആദ്യമാണ് തീപാറുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി രണ്ട് തവണ തുടർച്ചയായി അധികാരത്തിൽ വന്ന യുപിയെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് സാമൂഹ്യനീതി തുല്യവസരം മാറ്റിനിർത്തപ്പെട്ടർക്ക് അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്- കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗെ എക്സിൽ കുറിച്ചു.
ഇന്ത്യ ബ്ലോക്കുമായുള്ള സീറ്റ് ചർച്ചകൾക്ക് തുടക്കമായിട്ടില്ലെങ്കിലും തങ്ങൾ സഖ്യം ചേർന്ന് ഒരുമിച്ച് തന്നെയാണ് മത്സരരംഗത്തുണ്ടാവുകയെന്ന് ഉറപ്പാണ് - അകിലേഷ് യാദവ് വ്യക്തമാക്കി. 125 സീറ്റുകളിലാണ് കോൺഗ്രസ് കണ്ണുവെച്ചിട്ടുള്ളത്. എന്നാൽ 175 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുമെന്ന തരത്തിലും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. 100 എ ക്യാറ്റഗറി സീറ്റുകൾ,40 മുതൽ 50 വരെ ബി സീറ്റുകൾ , 25 മുതൽ 35 ക്യാറ്റഗറി സീ സീറ്റുകൾ എന്നിങ്ങനെയാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. നവംബറോടെ സീറ്റുചർച്ചകളിൽ തീരുമാനം പൂർത്തിയാക്കും.
കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച കോൺഗ്രസ് കടുംപിടിത്തമായിരുന്നു ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണമായി മാറിയത്. 399 സീറ്റിലായിരുന്നു കോൺഗ്രസ് അന്ന് മത്സരിച്ചത്. അതേസമയം ഇപ്രാവശ്യവും അത്തരത്തിൽ കടുംപിടിത്തം കോൺഗ്രസ് തുടർന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ അതേ അവസ്ഥ തന്നെയായിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.








0 comments