കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കടപ്പാക്കട ടൗൺ ലിമിറ്റിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ജനനി നഗർ 129 ൽ മുകുന്ദൻ അപ്പുക്കുട്ടൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകുന്ദനെ ഡൈനിങ് ടേബിളിന് സമീപത്തും ബീനയെ ബെഡ് റൂമിലെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരു ദിവസത്തെ പഴക്കമുള്ളതായും മരണത്തിൽ അ സ്വഭാവികത ഒന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റ്മോർട്ടത്തിനും ഫോറെൻസിക് പരിശോധനക്കും ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച പൊലീസ് പറയുന്നത്:
മരിച്ച മുകുന്ദന്റെയും ബീനയുടെയും മക്കൾ വിദേശത്താണ്. സംഭവം നടന്ന വീട്ടിൽ ദമ്പത്തികൾ മാത്രമാണ് താമസിച്ചിരുന്നത്.
വിദേശത്തു നിന്ന് മക്കൾ ഇരുവരെയും ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മക്കൾ വിവരം ഈസ്റ്റ് പോലീസിലും അറിയിച്ചു.
പൊലീസ് എത്തി വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് മുന്നിലെ കതക് ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് ഈസ്റ്റ് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ : അരുൺ, രാഹുൽ, മരുമക്കൾ : ദിവ്യ, അരുണിമ








0 comments