print edition ഉത്തരേന്ത്യയിൽ കാലംതെറ്റി മഴയും മഞ്ഞുവീഴ്‌ചയും

ലഡാക്ക് പ്രദേശത്തെ ലേഹ് ജില്ലയിൽ ഷാങ് ഗ്രാമത്തിലെ മലനിരകളിലൂടെ ഹിമപ്പുലി നടക്കുന്നു. | PHOTO: AFP
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലംതെറ്റിയുള്ള മഴയും മഞ്ഞുവീഴ്‌ചയും. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെല്ലാം മഴ പെയ്‌തു.
ജമ്മു കശ്‌മീൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ചയും ഉണ്ടായി. പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം സംസ്ഥാനങ്ങളിൽ ശൈത്യകാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെടാൻ കാരണമായി.
ഡൽഹിയിൽ 15 മുതൽ 19 ഡിഗ്രി വരെയാണ് വെള്ളി പകൽ അനുഭവപ്പെട്ട താപനില. ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിൽ 10 മുതൽ 15 വരെയും താപനില കുറഞ്ഞു.









0 comments