ഡൽഹി കലാപ ഗൂഢാലോചനക്കേസ്: സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകി ഉമർ ഖാലിദ്

ഉമർ ഖാലിദ്
ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാര്‍ഥി നേതാവ് ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യ ഹർജി നൽകി. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. സെപ്തംബർ രണ്ടിനാണ് ഉമർ ഖാലിദ് അടക്കം കേസിൽ പ്രതികളായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതികളായ ഷർജിൽ ഇമാമും ഗുൽഫിഷ ഫാത്തിമയും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ പ്രതികൾ 2020ൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം.









0 comments