പ്രണയാഭ്യർഥന നിരസിച്ചു; മധ്യപ്രദേശിൽ കോളേജ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുന്നു |Photo:NDTV
ഉജ്ജയിൻ : മധ്യപ്രദേശിലെ ഉജ്ജയിനിൽ കോളേജ് വിദ്യാർത്ഥിനിയായ 19കാരിക്ക് നേരെ ക്രൂരമായ ആക്രമണം. പ്രണയാഭ്യർഥന നിരസിച്ചതിനും സംസാരിക്കാൻ വിസമ്മതിച്ചതിനും 21കാരനായ യുവാവ് യുവതിയെ 14 തവണ കുത്തിപ്പരിക്കേൽപ്പിച്ചു. നിലവിൽ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സുനിൽ ജരോലിയ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:45ഓടെയാണ് സംഭവം. ബാപ്പു നഗർ സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ പൂജയെ പ്രതി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മധവ് ക്ലബ്ബിന് സമീപത്തുവെച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ തുടർച്ചയായി കുത്തുകയായിരുന്നു.
നാല് വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയാഭ്യർത്ഥനയുമായി ഇയാൾ നിരന്തരം ശല്യം ചെയ്തതോടെ, യുവതി ഇയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ചിരുന്നു. പത്ത് ദിവസമായി ഫോൺ കോളുകൾ സ്വീകരിക്കാതിരുന്നതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പോലീസ് വ്യക്തമാക്കി.









0 comments