ബിജെപിക്ക് കടന്നുകയറാൻ യുഡിഎഫ് സർക്കാർ അവസരമൊരുക്കുന്നു: എം എ ബേബി

എം എ ബേബി
ന്യൂഡൽഹി: കേരളത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രതിപക്ഷനേതാവും പാർടി പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം സിപിഐ എമ്മിനെ ലക്ഷ്യംവെച്ചുള്ളതാണ്. സിപിഐ എമ്മിനെ ദുർബലപ്പെടുത്തിക്കൊണ്ട് മാത്രമേ ആർഎസ്എസിന് കേരളത്തിൽ രാഷ്ട്രീയമേധാവിത്വം നേടാനാകൂ. ഈ നീക്കത്തെ പാർടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം എ ബേബി പറഞ്ഞു.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ ചെറുത്തുനിന്നിരുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലും അവിടുത്തെ കോൺഗ്രസിന്റെ സഹായത്താലാണ് ബിജെപി അധികാരത്തിലെത്തിയത്. കേരളത്തിൽ തങ്ങൾക്ക് കടന്നുകയറാനുള്ള എല്ലാ സഹായസഹകരണവും കോൺഗ്രസിൽനിന്നും മുസ്ലിം ലീഗിൽനിന്നും കിട്ടുമെന്ന് ബിജെപിക്ക് അറിയാമെന്നും എം എ ബേബി പറഞ്ഞു.









0 comments