ad
Deshabhimani

വീര്യം കുറഞ്ഞ മദ്യം

print edition നികുതി കുറയ്‌ക്കുന്നതിന്റെ ലക്ഷ്യം വ്യക്തം

M V Govindan Press Meet

എം വി ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Jun 26, 2026, 12:01 AM | 1 min read

ന്യൂഡൽഹി : മദ്യനികുതി കുറയ്‌ക്കാൻ യുഡിഎഫ്‌ സർക്കാർ ധൃതിപിടിച്ച് തീരുമാനിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവുൾപ്പെടെ നിയമസഭയിൽ ചൂണ്ടിക്കാണിച്ചത് ഇ‍ൗ പ്രശ്‌നമാണ്‌. നികുതി കുറച്ചതിൽ കോൺഗ്രസിൽ തന്നെ വിമർശമുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


ഇന്ദിരാ ഗാന്ധിയാണ് എഫ്‌സിആർഎയിൽ ആദ്യം നിയമം നിർമിച്ചത്‌. ബിജെപി സർക്കാർ ഇത്‌ കർശനമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടപടി. ഭേദഗതിയെ സിപിഐ എം എതിർക്കും. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ് യുഡിഎഫ് പിന്തുണ നൽകുന്നത്. അതിന്റെ ഭാഗമായാണ് ആർഎസ്എസ് മേധാവിയുടെ പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത്‌. കോൺഗ്രസോ മുഖ്യമന്ത്രിയോ വിഷയത്തിൽ പ്രതിഷേധിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home