print edition പിഎം ശ്രീ വിഷയത്തിലും മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖമുദ്ര ഇരട്ടത്താപ്പാണെന്നും കേരളം അത് സജീവമായി ചർച്ച ചെയ്യുകയാണെന്നും സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. കുട്ടനാട്ടിൽ വള്ളംകളിക്ക് പ്രാദേശികഅവധി നൽകുമോയെന്ന യുഡിഎഫ് എംഎൽഎയുടെ ചോദ്യത്തിന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നാണ് സഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയത്.
ഇതുകഴിഞ്ഞ് സെക്കൻഡുകൾക്കുള്ളിൽ അടുത്തിരുന്ന കുഞ്ഞാലിക്കുട്ടിയോട് ‘ഒരുകാരണവശാലും അവധി കൊടുക്കില്ല’ എന്ന് പറഞ്ഞു. കരിമണൽ വിഷയത്തിൽ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചശേഷം സഭയിൽ സ്വകാര്യവൽക്കരിക്കില്ലെന്ന് നിലപാടെടുത്തു. പിഎം ശ്രീ വിഷയത്തിലും മലക്കംമറിഞ്ഞു. സതീശന്റെ ഇത്തരം ഇരട്ടത്താപ്പ് നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. മുഖ്യമന്ത്രിയാകുന്പോൾ അത് കുറയുമെന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്പോഴും അദ്ദേഹത്തിന്റെ നിലപാടുകളിൽ മാറ്റമില്ലെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്– എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.











0 comments