ad
Deshabhimani

സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്തത് പുഴുവരിച്ച ലഡു; വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

Laddu

Photo: India Today

വെബ് ഡെസ്ക്

Published on Aug 16, 2026, 08:37 PM | 1 min read

ഭോപ്പാൽ: സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്ത ലഡു പുഴുവരിച്ച നിലയിൽ കണ്ടെത്തി. ലഡു കഴിച്ച രണ്ട് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേതുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്ത കട അധികൃതർ അടച്ചുപൂട്ടിച്ചു. ഇൻഡോർ ജില്ലയിലെ സോംഗുരാഡിയ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തിരുന്നു.


എട്ടുവയസുകാരിയാണ് ആദ്യം ലഡുവിൽ പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് കുട്ടി മറ്റുള്ളവരെ വിവരം അറിയിച്ചു. ശേഷം നടത്തിയ പരിശോധനയിൽ ലഡുവിൽ പുഴുക്കൾ നിറഞ്ഞതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ ​ഗ്രാമവാസികൾ ലഡു വിതരണം നിർത്തിവെച്ചു.


സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദേഹാസ്വാസ്ഥ്യം നേരിട്ട കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. ലഡുവിൽ പുഴുക്കളെ കണ്ടെത്തിയതോടെ പൊലീസും ഭക്ഷ്യവകുപ്പ് ഉദ്യോ​ഗസ്ഥരുമെത്തി ലഡുക്കൾ പിടിച്ചെടുക്കുകയും പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പിന്നാലെയാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്ത കട അധികൃതർ പൂട്ടി സീൽ ചെയ്തതു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home