ad
Deshabhimani

ബിലാലിനായി തെരച്ചിൽ ശക്തമാക്കി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

CHILD MISSING
വെബ് ഡെസ്ക്

Published on Aug 16, 2026, 07:48 PM | 1 min read

കരുനാഗപ്പിള്ളി: കരുനാഗപ്പള്ളി : കാണാതായ സ്കൂൾ വിദ്യാർഥിയെ രണ്ടാം ദിവസം നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. പടനായർകുളങ്ങര തെക്ക്, അറയ്ക്കൽ വീട്ടിൽ, നൗഷാദ് ഷെമീമ ദമ്പതികളുടെ മകൻ, ബിലാൽ(12) നെയാണ് ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായത്. പടനായകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.


ഫുട്ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. വിദ്യാർഥിയുടെ ചില വസ്ത്രങ്ങളും ചെരുപ്പും സൈക്കിളും കന്നേറ്റി കായലില വള്ളംകളി പവലിയന് സമീപത്തു നിന്നും കണ്ടെത്തി. ഇതോടെയാണ് കന്നേറ്റി കായലിൽ തിരച്ചിൽ തുടങ്ങിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയും തിരച്ചിൽ തുടർന്നിരുന്നു. ഞായറാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചു. കരുനാ​ഗപ്പള്ളി അ​ഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും മുങ്ങൽ വിദ​ഗ്ധരും മറ്റും രാത്രി ഏഴര വരെയും തിരച്ചിൽ തുടർന്നു.


വിദ്യാർഥിയ്ക്കായി മറ്റിടങ്ങളിലും പൊലീസും ബന്ധുക്കളും നാട്ടുകാരും മറ്റും അന്വേഷണം നടത്തി വരിയാണ്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് പരിശോധന.സഹേദരി, മുഹ്സിന.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home