സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രഹസ്യമായി യുവതിയുടെ ഫോട്ടോയെടുത്തു; ഡൽഹി മെട്രോയിൽ സംഘർഷം

ന്യൂഡൽഹി: ഡൽഹി മെട്രോ കോച്ചിനുള്ളിൽ യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. എയിംസ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ചിത്രമെടുത്തത് യുവതി തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥനെ ചോദ്യംചെയ്തു. സഹയാത്രക്കാർ ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിച്ചപ്പോൾ ചിത്രങ്ങൾ കണ്ടെത്തി. ഉടനെ ഉദ്യോഗസ്ഥൻ യാത്രക്കാരെ ആക്രമിക്കാൻ തുനിഞ്ഞതോടെ സംഘർഷത്തിലേക്ക് നീങ്ങി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥനെ യാത്രക്കാർ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. താൻ ചിത്രങ്ങൾ എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥൻ ആദ്യം പറഞ്ഞത്. എന്നാൽ യുവതിയും മെട്രോയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ഉദ്യോഗസ്ഥനോട് ഫോണിലെ ഫോട്ടോ ഗാലറി പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും നയിച്ചു.
ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സിഐഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments