ad
Deshabhimani

ഇൻഡോറിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

Indore 26
വെബ് ഡെസ്ക്

Published on Mar 03, 2026, 12:29 PM | 1 min read

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് ശുചീകരണ തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച ഇൻഡോറിലെ ദേവി അഹല്യാബായ് ഹോൾക്കർ പഴം-പച്ചക്കറി മാർക്കറ്റിന് സമീപമാണ് അപകടം.കരൺ യാദവ്,അജയ് ദോഡി എന്നിവരാണ് മരിച്ചത്.


ശുചീകരണത്തിനിടെ സക്ഷൻ മെഷീന്റെ പൈപ്പ് പൊട്ടി മാൻഹോളിനുള്ളിലേക്ക് വീണു. ഇത് തിരിച്ചെടുക്കാൻ ഇറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടാമത്തെ തൊഴിലാളിയും അപകടത്തിൽപ്പെട്ടു. ഒടുവിൽ ദുരന്തനിവാരണ സേന എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.


തൊഴിലാളികൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് മാൻഹോളിനുള്ളിൽ ഇറങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇത്തരം അപകട ഘട്ടം നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും തൊഴിലാളികൾക്ക് നൽകയിരുന്നില്ല. അപകടം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസും പോലീസും സ്ഥലത്തെത്തിയത്.ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.


മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക്30ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഉത്തരവിട്ടു.സുപ്രീം കോടതിയുടെ2023-ലെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഈ തുക അനുവദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home