ad
Deshabhimani

8.56 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

hydroponic weed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 18, 2025, 04:56 PM | 1 min read

മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 8.56 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി യാത്രക്കാർ പിടിയിൽ. 8.5 കിലോഗ്രാം ഹൈഡ്രോപോണിക് വീഡുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് ഇവ കണ്ടെടുത്തത്.


ഇവരുടെ ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് വിവരം. ഇവരുടെ കൂട്ടാളികളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home