ഖാണ്ഡഗിരി ഗുഹകളിൽ സഞ്ചാരികളുടെ സ്വകാര്യത പകർത്തി കവർച്ച, മലയാളി ഉൾപ്പെടെ അറസ്റ്റിൽ

ഭുവനേശ്വർ: പോലീസ് ചമഞ്ഞ് വിനോദ സഞ്ചാരികളായ സ്ത്രീപുരുഷൻമരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ ഒഡിഷയിൽ പിടിയിലായി. സ്വകാര്യ നിമിഷങ്ങൾ അറിയാതെ ക്യാമറയിൽ പകർത്തിയ ശേഷം സഞ്ചാരി ജോഡികളെ സമീപിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ 41 വയസ്സുള്ള ജോസഫ് എം.ഇ., ഭവനേശ്വർ സ്വദേശി ജിതേന്ദ്ര സമന്ത്രയ് (50) എന്നിവരാണ് പിടിയിലായത്. എസ് ഐയും കോൺസ്റ്റബിളും ആണെന്ന് അവകാശപ്പെട്ടാണ് ഭീഷണി പ്രയോഗിച്ചത്.

ഖാണ്ഡഗിരി, ഉദയഗിരി കുന്നുകളിലെ പുരാത ഗുഹകളും ചരിത്ര കേന്ദ്രങ്ങളും സന്ദർശിക്കുന്നവരെയാണ് ഇവർ ഇരകളാക്കിയിരുന്നത്. പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി ചിലർ പണം തട്ടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി ദമ്പതികളുടെ അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തി.
ഇവരുടെ കൈവശം നിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ഭുവനേശ്വറിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗുഹകളാണ് ഉദയഗിരി-ഖണ്ഡഗിരി ഗുഹകൾ. ബി.സി ഒന്നാം നൂറ്റാണ്ടിൽ കലിംഗ സാമ്രാജ്യത്തിലെ ഖരവേല രാജാവിന്റെ കാലത്താണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ഡഗിരിയിൽ 15 ഗുഹകളുമാണുള്ളത്. മുമ്പ് കട്ടാക്കാ ഗുഹകൾ അഥവാ കട്ടക് ഗുഹകൾ എന്നറിയപ്പെട്ടിരുന്ന ഈ ഗുഹകൾ ഇപ്പോൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്









0 comments