ad
Deshabhimani

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ; മൂന്ന് വയസുകാരിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

child

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 16, 2026, 03:10 PM | 1 min read

തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ അനാസ്ഥയെന്ന് ആരോപണം. മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ച് ഡ്രിപ്പ് ഇട്ടത്.


സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റുന്നതിനിടെ സംഭവിച്ച പിഴവാകാം ഇതെന്നാണ് സൂപ്രണ്ടിന്റെ മറുപടി. എന്നാൽ, കുട്ടികളുടെ ജീവൻ വെച്ച് കളിക്കുന്ന ഇത്തരം അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home