Deshabhimani

ആന്ധ്രാപ്രദേശിൽ നാശംവിതച്ച് മുരശ് ചുഴലിക്കാറ്റ്; രണ്ട് മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

cyclone Murasu
വെബ് ഡെസ്ക്

Published on Nov 04, 2026, 06:59 AM | 1 min read

അമരാവതി: ആന്ധ്രാപ്രദേശിലും ഒഡീഷയിലും നാശം മുരശ് ചുഴലിക്കാറ്റ് നാശം വിതച്ചു. തീരപ്രദേശങ്ങളിൽ കനത്ത മഴയും അതിശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായി രണ്ടു മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ 12,230 പേരെ മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

‌

മുരസു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത് 344 കോടി രൂപയുടെ നാശനഷ്ടങ്ങളെന്നാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ 52,459 ഹെക്ടറിലെ കൃഷി നശിക്കുകയും 312 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 814 ചെറിയ ഡാമുകളിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് 776 ഡാമുകളിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു.


ആന്ധ്രാപ്രദേശിലും ഒഡിഷയിലും കനത്ത മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റ് കരതൊട്ട ആന്ധ്രാപ്രദേശിലെ പ്രകാശം, നെല്ലൂർ, ബാപട്‌ല, എൻടിആർ ജില്ലകളിലാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങിയതോടെ മഴ വ്യാപിച്ചു. അടുത്ത രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നൽകുന്ന മുന്നറിയിപ്പ്.


അതേസമയം, ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ച നേരിയ മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), ഒഡിഷ ദുരന്ത ദ്രുതകർമ സേന, അഗ്നിരക്ഷാസേന എന്നിവയുൾപ്പെടെ മുന്നൂറിലധികം സംഘങ്ങളെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.


അതേസമയം, ചൊവ്വ ഉച്ചയോടെ മുരസു അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് ചുഴലിക്കാറ്റായി ദുർബലപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരമേഖലയിലൂടെ നീങ്ങുന്നതിനിടെയാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home