ad
Deshabhimani

മാലിന്യ കുഴിലെ മരണങ്ങൾ ആവര്‍ത്തിക്കുന്നു, മധ്യപ്രദേശിൽ വിഷവാതകം ശ്വസിച്ച് രണ്ട് സഹോദരങ്ങൾ മരിച്ചു

manhol
വെബ് ഡെസ്ക്

Published on Jun 11, 2026, 10:48 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനിടെ വിഷവാതക ശ്വസിച്ച് രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടു. ഇവരെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയ മൂന്നാമത്തെയാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


മുൽതായ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാർമണ്ഡൽ ഗ്രാമത്തിലാണ് അപകടം നടന്നത്. ഓംപ്രകാശ് എന്നയാളുടെ വീട്ടിൽ സെപ്റ്റിക് ടാങ്കിന്റെ നിർമാണ ജോലികൾ നടക്കുകയായിരുന്നു. വൈകുന്നേരത്തോടെ സഞ്ജയ് പൻവാർ (30) എന്ന തൊഴിലാളി ടാങ്കിനുള്ളിലേക്ക് ഇറങ്ങി.

ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് ജ്യേഷ്ഠൻ വിജയ് പൻവാർ (38) പിന്നാലെ ഇറങ്ങി. രണ്ടുപേരെയും കാണാതത്തിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന മുകേഷ് പരിഹാർ (30) പരിശോധിച്ചപ്പോഴാണ് ഇരുവരും ബോധരഹിതരായി കിടക്കുന്നത് കണ്ടത്. മുകേഷ് ബഹളം വെച്ചത് കേട്ട് നാട്ടുകാര്‍ ഒടിക്കൂടി. എങ്കിലും ടാങ്കിൽ കെട്ടിക്കിടന്ന വിഷവാതകം ശ്വസിച്ച് അവിടെത്തന്നെ ബോധരഹിതനായി വീണു. ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


Related News

നാട്ടുകാരുടെ സഹായത്തോടെ മൂവരെയും ഉടൻ തന്നെ മുൽതായിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഞ്ജയും വിജയും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായ മുകേഷിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്ക് ഏകദേശം ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഇതാണ് ഉള്ളിൽ വിഷവാതകം നിറയാൻ കാരണമായതെന്നും ഗ്രാമവാസികൾ പറയുന്നു. എന്നാൽ, കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് പൊലീസ് വാദിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home