ad
Deshabhimani

തൊഴിലില്ലായ്മ കാണിച്ച് മക്കൾക്ക് ജീവനാംശം നൽകാതിരിക്കാനാകില്ല; ബോംബെ ഹൈക്കോടതി

Bombay High Court.jpg
വെബ് ഡെസ്ക്

Published on Jun 11, 2026, 11:59 AM | 1 min read

മുംബൈ: തൊഴിലില്ലായ്മയോ കുറഞ്ഞ വരുമാനമോ ചൂണ്ടിക്കാട്ടി അച്ഛന് മക്കൾക്ക് ജീവനാംശം നൽകാനുള്ള നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. മക്കളെ വളർത്തുന്നതും അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതും അച്ഛന്റെ നിയമപരവും വ്യക്തിപരവുമായ കടമയാണെന്ന് കോടതി ഓർമ്മിപ്പിച്ചു.


സ്വന്തം മകൻ്റെയും മകളുടെയും പ്രതിമാസ ജീവനാംശം നൽകാൻ വിസമ്മതിച്ച പിതാവിൻ്റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു വ്യക്തി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.


വരുമാനമില്ലെന്ന വാദം തള്ളി കോടതിഅമരാവതിയിലെ ബുൽധാന സ്വദേശിയായ ഹർജിക്കാരനോട് തൻ്റെ മകനും മകൾക്കും പ്രതിമാസം 4,000 രൂപ വീതം ആകെ 8,000 രൂപ ജീവനാംശമായി നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു.


എന്നാൽ താൻ നിലവിൽ തൊഴിലില്ലാത്ത ആളാണെന്നും മക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയില്ലെന്നുമാണ് ഇയാൾ ഹൈക്കോടതിയിൽ വാദിച്ചത്. തൻ്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷ പോലും വിറ്റതായും ഇയാൾ കോടതിയെ അറിയിച്ചു.


എന്നാൽ ഈ വാദങ്ങൾ അപ്പീൽ കോടതി പൂർണ്ണമായും തള്ളി. 10-ഉം 7-ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുടെ വളർച്ചയും അവരുടെ സുരക്ഷിതമായ ഭാവിയും അച്ഛന് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


മുൻപ് കോടതി നിശ്ചയിച്ചിരുന്ന ജീവനാംശ തുക പോലും കുട്ടികൾക്ക് നൽകുന്നതിൽ ഈ പിതാവ് പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുക എന്നത് കേവലം അതിജീവനത്തിനുള്ള തുക നൽകൽ മാത്രമല്ല.


അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. അച്ഛൻ ജോലിയില്ലാതെ ഇരിക്കുന്നു എന്നത് കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള കാരണമല്ല.


കീഴ്ക്കോടതിയുടെ ഉത്തരവിൽ യാതൊരുവിധ നിയമപരമായ പിഴവുകളുമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അച്ഛൻ പ്രതിമാസ ജീവനാംശ തുകയായ 8,000 രൂപ കൃത്യമായി നൽകണമെന്ന് ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home