ad
Deshabhimani

പ്രിയമേറി ഫ്രീഡം ഫുഡ്; ജയിൽ ഭക്ഷണത്തിന് വിലകൂട്ടി

jail food

ഫ്രീഡം ഫുഡ് ഫാക്ടറി

വെബ് ഡെസ്ക്

Published on Jun 11, 2026, 01:12 PM | 1 min read

കണ്ണൂർ: ജയിൽ ഭക്ഷണത്തിന് വിലകൂട്ടി. ഫ്രീഡം ഫുഡ് എന്ന പേരിൽ തടവുകാർ തന്നെ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ബിരിയാണിക്കാണ് വില കൂട്ടിയത്. ചിക്കൻ ബിരിയാണി 70 രൂപയിൽ നിന്ന് 80 ആയി ഉയർത്തി. വെജിറ്റബിൾ ബിരിയാണിക്ക് 45 രൂരയിൽ നിന്ന് 50 ആയും റൈസിന് മാത്രം 40 ൽ നിന്ന് 45 രൂപയുമായാണ് വർധിപ്പിച്ചത്.


അതേസമയം, മറ്റ് ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. അഞ്ച് മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. സാധനവില വർധിച്ചതിനാൽ ഉത്‌പന്നവിലയും കൂട്ടണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. പിന്നാലെയാണ് വില വർധന പ്രാബല്യത്തിൽ വന്നത്.


വിലക്കുറവും ഗുണമേന്മയുമുള്ളതിനാൽ ജയിൽ ഭക്ഷണത്തിന് പ്രിയമേറയാണ്. മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽനിന്ന്‌ ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് ലഭിക്കുന്ന മറ്റ് പ്രധാന വിഭവങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home