ad
Deshabhimani

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേട്‌: പ്രതിഷേധ ജ്വാലയായി എസ്‌എഫ്‌ഐ രാപകൽ സമരം

sivaprasad.jpg
വെബ് ഡെസ്ക്

Published on Jun 11, 2026, 01:43 PM | 1 min read

തൃശൂർ: രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരജ്വാല തീർത്ത്‌ എസ്‌എഫ്‌ഐ. നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്‌എഫ്‌ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം സമാപിച്ചു. ഏജീസ്‌ ഓഫീസിനു മുന്നിൽ നടന്ന സമാപന സമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌ അധ്യക്ഷനായി.


സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു പി ജോസഫ്‌, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്‌ണു സത്യൻ, ജില്ലാ സെക്രട്ടറി ടി അഭിജിത്ത്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ അജയ്‌ രാജ്‌, വി എസ്‌ ആദിത്യ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ യു എസ്‌ റിതിൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ സുബില എന്നിവർ സംസാരിച്ചു.


നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര സർക്കാർ വീഴ്‌ച തുറന്നുകാണിക്കുന്ന ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌’ എന്ന ലഘുലേഖ പൊതുജനങ്ങളിലും വിദ്യാർഥികളിലും നീറ്റ്‌ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക്‌ മുന്നിലും കാമ്പസുകളിലും വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home