ad
Deshabhimani

കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിക്ക് രക്ഷകനായി ജസീർ; ലണ്ടനിൽ താരമായി മലയാളി

Child Escape

പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 02:44 PM | 1 min read

ലണ്ടൻ: കെട്ടിടത്തിൽ നിന്ന് പുറത്തേയ്ക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷിച്ച് മലയാളി. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലിന്റെ കൈകളിലേയ്ക്കാണ് പെൺകുട്ടി പിടിവിട്ട് വീണത്. പരിക്കുകൾ ഏൽക്കാതെ കുട്ടി രക്ഷപ്പെട്ടു. പൊലീസിനൊപ്പം ചേർന്നാണ് ജസീർ രക്ഷാപ്രവർത്തനം നടത്തിയത്.


പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിലാണ് കുട്ടി തൂങ്ങിക്കിടന്നിരുന്നത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീർ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു.


‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home