ഗവർണറുടെ രാഷ്ട്രീയക്കളിക്ക് തടയിട്ടത് ഇടതുപക്ഷം; ചെങ്കൊടിക്കരുത്തിൽ വിജയ് യുഗം

ചെന്നെെ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഭൂരിപക്ഷം തെളിയിക്കണമെന്ന വ്യവസ്ഥയോടെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാതെ ഹിന്ദുത്വ ശക്തികൾക്ക് ഒത്താശചെയ്യ്ത ഗവർണറുടെ നീക്കം പൊളിച്ചത് ഇടതുപക്ഷത്തിന്‌റെ നിർണായക നീക്കം. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് വാശിപിടിച്ച ഗവർണർക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നത് ഇടതുപക്ഷകക്ഷികളുടെ അടക്കമുള്ള ജാഗ്രതയോടെയുള്ള സമീപനത്താലായിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വവും രാഷ്ട്രപതി ഭരണവും ഒഴിവാക്കുന്നതിന് ടിവികെയെ പിന്തുണയ്‌ക്കാനുള്ള സിപിഐ എമ്മിന്റെയും സിപിഐയുടെയും തീരുമാനം ഗവർണറുടെ രാഷ്ട്രീയക്കളിക്ക് തടയിട്ടത്. ബിജെപിക്ക് പിൻവാതിലിലൂടെ ഭരണംനിയന്ത്രിക്കാനുള്ള കളികളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത്. ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടിയുള്ള രാഷ്ട്രപതിഭരണം എന്ന അപകടം ഒഴിവാക്കുന്നതിനാണ് ഡിഎംകെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐ എമ്മും സിപിഐയും ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. ആ തീരുമാനത്തെ ഡിഎംകെ നേതൃത്വം ശ്ലാഘിക്കുകയും ചെയ്തു.
ഇടതുപക്ഷത്തിന്റെ തീരുമാനത്തിന് നന്ദി പറയാൻ വിജയ് നേരിട്ട് തമിഴ്നാട് സിപിഐ എം പാർട്ടി ഓഫീസിൽ എത്തി. മന്ത്രിമാരേയോ മറ്റെന്തെങ്കിലും സ്ഥാനമോ ആവശ്യപ്പെടാതെ സംഘപരിവാർ ശക്തികളെ അകറ്റിനിർത്തുക എന്ന ഏക ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഐ എമ്മും സിപിഐ യും ടിവികെയ്ക്ക് പിന്തുണ നൽകിയത് എന്ന നിലപാടിനും കൂടിയായിരുന്നു വിജയ് നേരിട്ടെത്തി നന്ദി അറിയിച്ചത്. ഈ നിലപാടിന് തമിഴ്നാട്ടിലെ ജനങ്ങളും വലിയ അംഗീകാരമാണ് നൽകിയത്











0 comments