ഗുജറാത്തില്‍ ആട്ടിൻക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 25 ആടുകള്‍ ചത്തു

മോർബി : ഗുജറാത്തിലെ മോർബി ജില്ലയിൽ ആട്ടിൻക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി. ചെമ്മരിയാടുകളും ആടുകളും ഉൾപ്പെടെയുള്ള കൂട്ടത്തിനിടയിലേക്കാണ് ട്രക്ക് ലോറി പാഞ്ഞടുത്തത്. അപകടത്തിൽ 25 ഓളം ആടുകൾ ചത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കച്ചിലേക്ക് ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുന്ന മൽധാരി ആട്ടിടയൻമാരുടെ സംഘത്തിലൊന്നിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ആട്ടിൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായെത്തിയ ആടുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
23 ചെമ്മരിയാടും രണ്ട് ആടും സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. 25 മൃഗങ്ങൾക്ക് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവറിനെതിരെ ആട്ടിടയൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments