Deshabhimani

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് പാറക്കല്ല് വീണു; ഒരു മരണം

car accident
വെബ് ഡെസ്ക്

Published on Oct 08, 2026, 06:39 PM | 1 min read

നീല​ഗിരി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് പാറക്കല്ല് വീണു 64 കാരന് ദാരുണാന്ത്യം. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. അപകടത്തിൽ കൃഷ്ണമൂർത്തിയുടെ ഭാര്യയ്ക്കും ബന്ധുവിനും പരിക്കേറ്റു. കുനൂർ മേട്ടുപ്പാളയം റോഡിൽ രാവിലെയോടെയായിരുന്നു അപകടം. ബി കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോയത്.


ഇതിനിടെ കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി റോ‍ഡിന്റെ ഒരു വശത്ത് നിന്ന് വീഴുകയായിരുന്നു. മുൻവശത്ത് ഇടതുനിരയിലാണ് കൃഷ്ണമൂർത്തി ഇരുന്നത്. ഈ ഭാ​ഗത്തേക്കാണ് അപ്രതീക്ഷിതമായി കല്ലുകൾ വന്നു പതിച്ചത്. തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകി, ബന്ധുവായ ചിന്താമണി എന്നിവർക്കും ​ഗുരുതരമായി പരിക്കേറ്റു. കൃഷ്ണമൂർത്തിയുടെ മകനാണ് വാഹനമോടിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ മേട്ടുപ്പാളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home