കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ പ്രതികാര നടപടി

കാസർകോട് : കേരള കേന്ദ്ര സർവകലാശാലയിലെ ആർഎസ്‌എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 5 വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാലയുടെ പ്രതികാര നടപടി.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവും രണ്ടാംവർഷ എംഎസ്‌ഡബ്ല്യു വിദ്യാർഥിയുമായ എസ് സെയ്‌ദ് അലിയെ സ്‌പെൻഡ് ചെയ്‌തു. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം വി ബി ആവേദിനെയും (ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം വിദ്യാർഥി)’ സ്‌പെൻഡ് ചെയ്‌തു. സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറാണ് ഉത്തരവിറക്കിയത്. വകുപ്പ് മേധാവി മുഖേന ഉത്തരവ് കൈമാറി. സർവകലാശാല കാമ്പസിൽനിന്ന് പുറത്താക്കുന്നതായാണ് ഉത്തരവ്. ഹോസ്റ്റലിലും കാമ്പസിലും പ്രവേശിക്കരുതെന്നും വ്യക്തമാക്കി. അന്വേഷണവിധേയമായാണ് നടപടി.
രണ്ടാഴ്ചത്തേക്കോ അല്ലെങ്കിൽ തുടർ ഉത്തരവുകൾ ഉണ്ടാകുന്നത് വരെയോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) ആണ് വിലക്ക് എന്നും പറയുന്നു. എൻഎസ്‌യു ഭാരവാഹിയും ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിയുമായ യാസിൻ, എംഎസ്‌എഫ് ഭാരവാഹികളായ തക്കുദീൻ (കംപ്യൂട്ടർ സയൻസ്), ഷെബീർ (ഇന്റഗ്രേറ്റഡ് ടീച്ചിങ് എഡ്യൂക്കേഷൻ) എന്നിവരെയും സസ്‌പെൻഡ്‌ചെയ്‌തു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നിയതിതാര, സെക്രട്ടറിയറ്റ് അംഗം മുരളികൃഷ്‌ണൻ എന്നിവർക്കും ഭീഷണിയുണ്ട്. വിദ്യാർഥികളെ ഒറ്റതിരിച്ച് കാമ്പസിൽനിന്ന് പുറത്താക്കാനാണ് നീക്കം. സമരത്തിൽ പങ്കെടുത്ത 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു.







0 comments