Deshabhimani

നേപ്പാൾ ദുരന്തം: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും

nepal3
വെബ് ഡെസ്ക്

Published on Oct 08, 2026, 06:26 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും. കാണാതായ 5,285 പേരുടെ മരണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായി ഒരു ഓർഡിനൻസ് പ്രഖ്യാപിക്കാൻ നേപ്പാൾ മന്ത്രിസഭ ബുധനാഴ്ച ശുപാർശ ചെയ്തു.


കാണതായവരുടെ പട്ടികയിൽ ഏഴ് മലയാളികളുമുണ്ട്. ദുരന്തത്തിൽ ഇതുവരെ 1,455 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ദുരന്ത ഭൂമിയിലെ തെരച്ചിൽ സർക്കാർ അവസാനിപ്പിച്ചിട്ടുണ്ട്. ഏകദേശം 70,000 പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.സിംഘാ ദർബാറിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരാളെ 12 വർഷത്തേക്ക് കാണാതായിരിക്കണം എന്ന നിലവിലുള്ള വ്യവസ്ഥ 45 ദിവസമായി കുറയ്ക്കുമെന്നാണ് സർക്കാർ പറയുന്നത്.


ആ​ഗസ്റ്റ് 26ന് പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home