82 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന; മിസൈൽ ലോഞ്ചറും തകർത്തു

റിയാദ് : ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ 82 ഹൂതി താവളങ്ങൾ തകർത്തതായി സൗദി അറേബ്യ അറിയിച്ചു. റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്താനുപയോഗിച്ച മിസൈൽ ലോഞ്ചർ തകർത്തതായും സൈന്യം അവകാശപ്പെട്ടു.
സഅദ, ഹുദൈദ, അൽ ജൗഫ്, മാരിബ് എന്നീ നാല് പ്രവിശ്യകളിലാണ് ആക്രമണം നടത്തിയതെന്ന് സഖ്യ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. സഅദയിലെ മലകളിൽ സ്ഥാപിച്ചിരുന്ന 11 ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും തകർത്തതായി പ്രസ്താവനയിൽ പറഞ്ഞു. കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവയും ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ.
സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. യാദിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.








0 comments