Deshabhimani

ദമ്പതികളെയും വീട്ടുജോലിക്കാരിയെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; യുവാവ് പിടിയിൽ

Crime Scene
വെബ് ഡെസ്ക്

Published on Oct 06, 2026, 09:57 PM | 1 min read

ഡെറാഡൂൺ: വയോധികരായ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് പേരെയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വിഷ്ണു ലോക് കോളനിയിലെ കോളനിയിലെ 16-ാം നമ്പർ വീട്ടിലാണ് സംഭവം.


80കാരനായ കെ എസ് കപൂർ, ഭാര്യ രജനി കപൂർ (76), ബീഹാർ ദർഭംഗ സ്വദേശിയായ വീട്ടുജോലിക്കാരി തിലിയ ദേവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപൂറിന്റെ വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസിയായ ഭാരതി ഭണ്ഡാരി പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്രതിയായ യുവാവ് വീട്ടുജോലിക്കാരിയെ സ്ക്രൂഡ്രൈവർ കൊണ്ട് ആക്രമിക്കുന്നത് കണ്ടത്.


ഇവർ ബഹളം വെച്ചതോടെ അക്രമി ഇവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും, ബഹളം കേട്ട് മറ്റ് അയൽവാസികൾ ഓടിയെത്തി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ നാട്ടുകാരിലൊരാൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം ഉടൻ വ്യക്തമാകുമെന്നും ഡെറാഡൂൺ എസ്എസ്പി പ്രമേന്ദ്ര ദോവൽ അറിയിച്ചു.


പ്രാഥമിക നിഗമനത്തിൽ കവർച്ചയല്ല കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു. പിടിയിലായ വ്യക്തിക്ക് ഈ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ഇയാൾ മുൻപും ഈ വീട്ടിൽ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home