കാസർകോട് മിന്നലേറ്റ് യുവാവ് മരിച്ചു

മുള്ളേരിയ (കാസർകോട്): ദേലംപാടി പാണ്ടി ബളവന്തടുക്കയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ മുഹമ്മദ് നൗഫൽ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പാണ്ടി ബളവന്തടുക്കയിലെ ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് അപകടം. ഉടൻ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും മരിച്ചു.
തിരുവനന്തപുരത്തെ ഒരു ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. അറബിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സുഹ്റ. രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: മുഹമ്മദ്, ഖാദർ, മറിയ, സുബൈദ.







0 comments