ad
Deshabhimani

ട്രാൻസ്‌ജെൻഡർ ബിൽ

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ അട്ടിമറിച്ച് കേന്ദ്രം; വിവാദ ബിൽ പാസാക്കി, പ്രതിഷേധം ശക്തം

Transgender

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 06:49 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ മൗലികാവകാശങ്ങളെയും സ്വയംനിർണയാവകാശത്തെയും അട്ടിമറിച്ചുകൊണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള അവകാശ സംരക്ഷണ ബിൽ പാർലമെന്റ് ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെയും ലിംഗന്യൂനപക്ഷ കൂട്ടായ്മകളുടെയും ശക്തമായ പ്രതിഷേധം അവഗണിച്ചാണ് ബിജെപി സർക്കാർ ബിൽ പാസാക്കിയത്. വ്യക്തികളുടെ ലിംഗസ്വത്വം തീരുമാനിക്കാനുള്ള അവകാശം ഭരണകൂടം നിശ്ചയിക്കുന്ന സമിതിക്ക് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ നാൽസ വിധിക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. ഒരു വ്യക്തിയുടെ ലിംഗസ്വത്വം തീരുമാനിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ കീഴിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധന വേണമെന്ന നിബന്ധന ട്രാൻസ്‌ജെൻഡർ സമൂഹത്തെ അപമാനിക്കുന്നതാണ്.


ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ മാത്രം വ്യവസ്ഥ ചെയ്യുന്നത് തുല്യനീതിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


ബില്ലിലെ പിഴവുകൾ പരിഹരിക്കാൻ പാർലമെന്ററി സമിതിക്ക് വിടണമെന്ന ഇടതുപക്ഷത്തിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യം സർക്കാർ തള്ളി. ആർക്കും വേണ്ടാത്ത ബില്ലാണ് സർക്കാർ തിരക്കിട്ട് പാസാക്കിയതെന്ന് എംപിമാർ കുറ്റപ്പെടുത്തി. കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിനാകെ മാതൃകയായി ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കുമ്പോൾ കേന്ദ്രം അവരെ അരികുവൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നത്.


ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. തങ്ങളെ കേൾക്കാൻ തയ്യാറാകാത്ത ഭരണകൂടം തങ്ങളുടെ ജീവിതം ദുസഹമാക്കുകയാണെന്ന് അവർ പറഞ്ഞു. ക്രിമിനൽ കുറ്റമായി കണ്ടിരുന്ന വ്യവസ്ഥകൾ ചിലത് നീക്കം ചെയ്തെങ്കിലും സ്വയംനിർണയാവകാശമില്ലാത്ത ഒരു നിയമം കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യമാണ് ട്രാൻസ് സമൂഹം ഉയർത്തുന്നത്. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home