തെലങ്കാനയിൽ കനത്ത മഴ: ഷെഡുകൾ തകർന്ന് നാല് കർഷകർ മരിച്ചു

കരീംനഗർ (തെലങ്കാന): തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. ഷെഡുകളും പഴക്കംചെന്ന കെട്ടിടങ്ങളും തകർന്നുണ്ടായ അപകടങ്ങളിൽ നാല് കർഷകർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ചൊവ്വ രാത്രി വൈകി ലക്ഷെട്ടിപേട്ട് മണ്ഡലിലെ രണ്ട് ഗ്രാമങ്ങളിലാണ് അപകടങ്ങൾ നടന്നത്. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കർഷകർ ഈ കെട്ടിടങ്ങളിൽ അഭയം പ്രാപിച്ച സമയത്തായിരുന്നു ദുരന്തം. പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി കരീംനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ കാറ്റോടു കൂടിയ അപ്രതീക്ഷിത മഴയിൽ കെട്ടിടങ്ങൾ നിലംപതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.











0 comments