print edition 2 വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി; നീറ്റ് പുനഃപരീക്ഷ നാളെ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യചോര്‍ച്ചയെ തുടര്‍ന്ന് ഞായറാഴ്‌ച പുനഃപരീക്ഷ നടത്താനിരിക്കെ വിദ്യാർഥികൾ കടുത്ത സമ്മര്‍ദത്തില്‍. രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് സേലത്ത് ഗോപിക(19), മധ്യപ്രദേശ് ഇൻഡോറില്‍ അവന്തിക മൗര്യ(21) എന്നിവരാണ് ജീവനൊടുക്കിയത്. ഇതോടെ ചോദ്യചോര്‍ച്ചയില്‍ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ എണ്ണം 16 ആയി. ഇന്ത്യയിൽ 551ഉം വിദേശത്ത് പതിനാലും നഗരങ്ങളിലായി 23 ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് ഞായറാഴ്‌ച നീറ്റ് എഴുതുക. പുനഃപരീക്ഷ നടക്കുന്ന നഗരങ്ങളില്‍ കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്.
ടെലിഗ്രാം തുറക്കില്ല; ഹർജി തള്ളി
നീറ്റ് ചോദ്യംചോരുമെന്ന് ഭയന്ന് ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് സംവിധാനവും ജൂൺ 30 വരെ കേന്ദ്രം ഇല്ലാതാക്കിയിരുന്നു.
ജസ്റ്റിസ് തേജസ് കറിയയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് ഐടി നിയമത്തിലെ വകുപ്പ് 69എ പ്രകാരം കേന്ദ്ര സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ടെലിഗ്രാമിനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റിയെന്നും വിധി പറയുന്നു.










0 comments