ആന്ധ്രപ്രദേശിൽ ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടം; യാത്രക്കാരനെ രക്ഷിച്ച് കോൺസ്റ്റബിൾ

ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ സമയോചിതമായി രക്ഷപ്പെടുത്തി ട്രാഫിക് കോൺസ്റ്റബിൾ
അനന്തപുർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ സമയോചിതമായി രക്ഷപ്പെടുത്തി ട്രാഫിക് കോൺസ്റ്റബിൾ. ആന്ധ്രപ്രദേശിലെ അനന്തപുർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിൽ കയറുന്നതിനിടെ ബാലൻസ് തെറ്റിയ രവി കുമാർ എന്നയാൾ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴാൻ തുടങ്ങിയതോടെ ട്രാഫിക് കോൺസ്റ്റബിൾ സി സുരേന്ദ്രൻ ഓടിയെത്തി കോളറിൽ പിടിച്ച് അപകടത്തിൽനിന്ന് വലിച്ചുമാറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് പൊലീസുകാരും ഉടൻ സ്ഥലത്തെത്തി. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട രവി കുമാർ പിന്നീട് കോൺസ്റ്റബിൾ സുരേന്ദ്രന് നന്ദി അറിയിച്ചു.
പൊലീസുകാരന്റെ ജാഗ്രതയും നിമിഷങ്ങൾക്കുള്ളിലെ ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.








0 comments