Deshabhimani

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

rajamma

രാജമ്മ| Photo: Screen Grab

വെബ് ഡെസ്ക്

Published on Oct 05, 2026, 11:16 AM | 1 min read

പത്തനാപുരം : പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് മരിച്ചത്. കടശ്ശേരി ഉമ്മന്നൂർ ഭാഗത്തുവച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം.


തൊഴിലുറപ്പ് ജോലിക്കായി ഇറങ്ങിയ തൊഴിലാളികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഇതോടെ ‌‌പലരും ചിതറി ഓടിയെങ്കിലും രാജയ്ക്ക് ഓടിമാറാന്‍ സാധിച്ചില്ല.


ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രാജമ്മയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.


കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിം​ഗ് തൊഴിലാളിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ പാലപ്പിള്ളി ചൊക്കനയിലാണ് ഒരു കൂട്ടം കാട്ടാനകളുടെ ആക്രമണമുണ്ടായത്. നായാട്ടുകുണ്ട് സ്വദേശി ചള്ളിയിൽ ശശിക്കാണ് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റത്.


വാരിയെല്ലിനും തോളെല്ലിനും സാരമായി പരിക്കേറ്റ ശശി നിലവിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും സർക്കാർ തലത്തിൽ യാതൊരു ഇടപെടലുകളും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home