സ്വർണവിലയിൽ ബ്രേക്ക്; മാറ്റമില്ലാതെ മൂന്നാം ദിവസം

തിരുവനന്തപുരം : നിക്ഷേപകർക്ക് എല്ലാകാലത്തും പ്രിയപ്പെട്ട ഓപ്ഷനാണ് സ്വർണം. സ്വർണം വാങ്ങാനും നിക്ഷേപിക്കാനും കാത്തിരുന്നവർക്ക് ഇന്നും സന്തോഷ ദിവസമാണ്. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.. ഒരു ഗ്രാമിന് 13,675 രൂപയും, പവന് 1,09,400 രൂപയുമാണ് ഇന്നത്തെ വില. ഇതിനൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിച്ചേരുമ്പോൾ വലിയൊരു തുക തന്നെ സ്വർണം വാങ്ങാനായി നൽകേണ്ടി വരും.
അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
പത്ത് ദിവസത്തെ സ്വർണവില
ഒക്ടോബർ - 5 - ₹13,675
ഒക്ടോബർ - 4 - ₹13,675
ഒക്ടോബർ - 3 - ₹13,675
ഒക്ടോബർ - 2 - ₹13,775
ഒക്ടോബർ - 1 - ₹13,680
സെപ്റ്റംബർ 30 - ₹13,710
സെപ്റ്റംബർ 29 - ₹13,640
സെപ്റ്റംബർ 28 - ₹13,765
സെപ്റ്റംബർ 27 - ₹13,995
സെപ്റ്റംബർ 26 - ₹13,995








0 comments