Deshabhimani

സ്‌കൂൾ ഗെയിംസിലെ അപകടം അപ്രതീക്ഷിത കാറ്റും മഴയും കാരണം; വീഴ്‌ച മറയ്ക്കാൻ ന്യായീകരണവുമായി മന്ത്രി

N Shamsuddeen.jpg
വെബ് ഡെസ്ക്

Published on Oct 05, 2026, 11:12 AM | 1 min read

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരത്തിനിടെയുണ്ടായ അപകടത്തിലെ വീഴ്‌ച മറയ്ക്കാൻ ന്യായീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ. അപ്രതീക്ഷിതമായുണ്ടായ മഴയും കാറ്റും മൂലമാണ് അപകടമുണ്ടാതെന്നും ദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


സൗകര്യം പരിഗണിച്ചാണ് വിവിധ സ്ഥലങ്ങളിൽ മത്സരം ക്രമീകരിച്ചത്. അതിൽ നീന്തൽ മത്സരങ്ങൾ നടക്കുന്ന അക്വാട്ടിക്ക് കോംബ്ലക്‌സിൽ മാത്രമാണ് പ്രശ്‌നമുണ്ടായത്. മോശമായി ചിത്രീകരിക്കാൻ ചിലർക്ക് താല്പര്യമുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, തൃശൂരിൽ നടന്ന സ്‌കൂൾ ഗെയിംസ്‌ മത്സരങ്ങളുടെ സംഘാടനം പാളിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശവുമായി തൃശൂർ എംഎൽഎ രാജൻ ജെ പല്ലൻ രംഗത്തുവന്നു. ഉത്തരവാദിത്വത്തിൽനിന്ന്‌ തലയൂരാൻ പരസ്‌പരം ആരോപണങ്ങൾ ഉയർത്തുകയാണ്‌ യുഡിഎഫ്‌ നേതൃത്വം. നീന്തൽ മത്സരവേദി തകർന്ന്‌ മത്സരാർഥികളുൾപ്പെടെ അഞ്ചുപേർക്ക്‌ പരിക്കേറ്റിട്ടും കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. ഇതുസംബന്ധിച്ച്‌ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.


മുന്നൊരുക്കമില്ലാതെയാണ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായുള്ള ഗെയിംസ്‌ മത്സരങ്ങൾ സംഘടിപ്പിച്ചത്‌. ഗെയിംസ്‌ മത്സരങ്ങളിലെ 24 ഇനങ്ങൾ എട്ടുജില്ലകൾക്കായി വീതിച്ചുനൽകി ഏകോപനമില്ലാതെയാണ്‌ മത്സരങ്ങൾ നടത്തിയതെന്ന്‌ അധ്യാപകരും മത്സരാർഥികളുടെ രക്ഷിതാക്കളും പരിശീലകരും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home