Deshabhimani

യുഎസ് തീരത്ത് കാണാതായ എയര്‍ ആംബുലന്‍സ് വിമാനത്തിലെ ആറ് യാത്രക്കാരും മരിച്ചതായി സൂചന

Air Ambulance
വെബ് ഡെസ്ക്

Published on Oct 05, 2026, 11:39 AM | 1 min read

നാന്റക്കറ്റ് : യുഎസ് തീരത്ത് കാണാതായ വിമാനത്തിലെ ആറ് യാത്രക്കാരും മരിച്ചതായി സൂചന. രോ​ഗിയടക്കമുള്ളവർ മരിച്ചതായി ഫ്ലൈറ്റ് ഓപ്പറേറ്റർ അറിയിച്ചു. മസാച്യുസെറ്റ്‌സ് ദ്വീപായ നാൻ്റക്കറ്റിന് സമീപം കടലിൽ നടത്തിയ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.


കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ്' എന്ന മെഡിക്കൽ ഏവിയേഷൻ കമ്പനിയുടെ 'ഗൾഫ്സ്ട്രീം ജി 100' വിമാനമാണ് ശനിയാഴ്ച കാണാതായത്. ബെർമുഡയിൽനിന്ന് യുഎസിലേക്കുള്ള ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.


വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബെർമുഡയിലെ ആശുപത്രിയിൽനിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് മാറ്റുന്നതിനുള്ള ദൗത്യത്തിലായിരുന്നു. യാത്രക്കിടെ 9,000 അടിയിലധികം താഴേക്ക് പതിച്ച ശേഷമാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ നിലച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home