ad
Deshabhimani

തണുപ്പകറ്റാൻ മുറിയിൽ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

found dead
വെബ് ഡെസ്ക്

Published on Jan 11, 2026, 05:24 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. അലിപൂർ ഗ്രാമവാസികളായ അർഷ്ദീപ് സിങ് (21), ഭാര്യ ജഷൻദീപ് കൗർ (20), ഇവരുടെ കുഞ്ഞ് ഗുർബാസ് സിങ് (ഒന്നര മാസം) എന്നിവരാണ് മരിച്ചത്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ മുറിക്കുള്ളിൽ കൽക്കരി കത്തിച്ചുവെച്ച്, വാതിലുകളും ജനലുകളും അടച്ച് ഉറങ്ങാൻ കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നി​ഗമനം.


പുക പുറത്തേക്ക് പോകാൻ വെന്റിലേഷനുകളില്ലാതിരുന്നതിനാൽ കൽക്കരിയിൽ നിന്നുള്ള വിഷപ്പുക അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേ മുറിയിലുണ്ടായിരുന്ന പത്തു വയസ്സുകാരനെ ഗുരുതരാവസ്ഥയിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹരിക്കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home