ad
Deshabhimani

വിമാനത്തിൽ മറാത്തി സംസാരിക്കാൻ യുവതിയുടെ ഭീഷണി; ഒന്നും മിണ്ടാതെ വിമാന ജീവനക്കാരും

mahi khan.
വെബ് ഡെസ്ക്

Published on Oct 25, 2025, 08:53 AM | 1 min read

മുംബെെ: മറാത്തി സംസാരിച്ചില്ലെങ്കിൽ മുംബെെയിൽ ജീവിക്കാനാകില്ലെന്ന് വിമാനയാത്രക്കാരന് ഭീഷണി. മുംബെെയിലേക്കുള്ള വിമാനത്തിലാണ് വനിത യാത്രിക യുവാവിനോട് മറാത്തിയിൽ സംസാരിക്കാനായി നിർബന്ധിച്ചത്. സംഭവം വീഡിയോ ക്യാമറയിൽ യുവാവ് പകർത്തുകയും ചെയ്തു.


എയർ ഇന്ത്യ വിമാനത്തിലാണ് മഹി ഖാനെന്ന യുവാവിന് ഭീഷണി നേരിട്ടത്.

'വിമാനത്തിലെ ജീവനക്കാരെ വിളിച്ചു. എന്നാൽ‌ അവരൊന്നും ഇടപെടാൻ തയ്യാറായില്ല. എയർ ഇന്ത്യ അധികൃതരും വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല- മഹി ഖാൻ പറഞ്ഞു.


ക‍‍ൃത്യമായ ആവശ്യത്തിനായി ഏത് ഭാഷ ഉപയോ​ഗിച്ചാലും അതിന് ഭം​ഗിയുണ്ട്. തനിക്ക് ഒരുപാട് മറാത്തി സുഹൃത്തുക്കളുണ്ടെന്നും എന്നാൽ അവരാരും നിർബന്ധിച്ച് മറാത്തി സംസാരിക്കാനാവശ്യപ്പെടാറില്ലെന്നും മഹി വ്യക്തമാക്കി.


'തന്റെ സീറ്റ് ചെറുതായൊന്നനക്കി കൃത്യമാക്കുന്നതിനിടയിൽ പിറകിലിരുന്ന യുവതിയുടെ വെള്ളം കുപ്പി നിലത്ത് വീണു.ഇതോടെയാണ് തർക്കം ആരംഭിച്ചത്. അവർ മറാത്തിയിൽ ബഹളം വെച്ചു. എന്നാൽ എനിക്ക് മനസിലായില്ല.ഞാൻ അവരെ നോക്കി ക്ഷമിക്കണമെന്ന് പറഞ്ഞെങ്കിലും അവർ വീണ്ടും ഒച്ചയെടുത്തു. അതും തനിക്ക് മനസിലായില്ല.ഹിന്ദിയിലോ ഇം​​ഗ്ലീഷിലോ സംസാരിക്കാനാവശ്യപ്പെട്ടു, അങ്ങനെയാണെങ്കിൽ മനസിലാകുമെന്നും പറഞ്ഞു. എന്നാൽ മുംബെെക്ക് പോകുന്ന ഇയാൾക്ക് മറാത്തി അറിയില്ലെന്ന് യുവതി പറയുകയും പിന്നീട് വിഷയം ചൂടുപിടിക്കുകയുമായിരുന്നു'- അദ്ദേഹം വിശദീകരിച്ചു


യു ട്യൂബർ കൂടിയാണ് മഹി ഖാൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home