print edition മണിപ്പുരിൽ ആയിരങ്ങളുടെ റാലി

വീഡിയോ സ്ക്രീൻഷോട്ട്
ഇംഫാൽ : ബിഷ്‌ണുപുരിൽ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മണിപ്പുരിൽ ആയിരങ്ങൾ അണിനിരന്ന റാലി. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ അന്വേഷണം ആവശ്യെപ്പെട്ടാണ് ഇംഫാലിൽ റാലി നടന്നത്. വിവിധ തദ്ദേശസംഘടനകളുടെ കൂട്ടായ്‌മകളായ ഉരിപോക്ക് അപുൻബ ലുപിന്റെയും ഉരിപോക്ക് നുപി അപുൻബ ലുപിന്റെയും നേതൃത്വത്തിലാണ് റാലി നടന്നത്. ബിഷ്‌ണുപുരിലെ ആക്രമണത്തെ തുടർന്ന് മണിപ്പുരിൽ ഉടടെലടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. സമാധാന പുനഃസ്ഥാപനത്തിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്ന വിമർശം ശക്തമായി.










0 comments