ad
Deshabhimani

ജനങ്ങളെ ഉറുമ്പുകളെന്ന് വിളിക്കുന്നവർ ജഡ്ജിമാരാകുന്നു: ജസ്റ്റിസ്‌ ഉജ്ജ്വൽ ഭൂയാൻ

 Justice Ujjal Bhuyan

ജസ്റ്റിസ്‌ ഉജ്ജ്വൽ ഭൂയാൻ

avatar
സ്വന്തം ലേഖകൻ

Published on Aug 02, 2026, 09:19 AM | 1 min read

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ സ‍‍ൂര്യ കാന്തിന്റെ പാറ്റ പ്രയോഗം വിവാദമായതിന് പിന്നാലെ ചര്‍ച്ചയായി ജസ്റ്റിസ്‌ ഉജ്ജ്വൽ ഭൂയാന്റെ ‘ഉറുന്പ്‌’ പരാമർശം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കാരണങ്ങൾ വ്യക്തമാക്കാത്തത് മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന നിയമപാലകരോടുള്ള വഞ്ചനയാണെന്നും ജനങ്ങളെ ഉറുന്പുകളെന്ന്‌ വിളിക്കുന്നവർ ജഡ്‌ജിമാരാവാൻ ഇ‍ൗ നടപടി കാരണമാകുമെന്നുമാണ് ജസ്റ്റിസ് ഭൂ‍യാൻ പറഞ്ഞത്.


‘നിയമനങ്ങളിലെ ശുപാർശകളെ സംബന്ധിച്ച്‌ കൊളീജിയം വിശദീകരിക്കണം. ജുഡീഷ്യൽ നിയമനങ്ങളെ പൊതുചർച്ചകളിൽനിന്ന്‌ മാറ്റിനിർത്തുന്നത്‌ എന്തുകൊണ്ടാണ്‌. കാരണങ്ങൾ വ്യക്തമാക്കാത്തതിലൂടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ജഡ്ജിമാരുടെ സേവനങ്ങളെയും സംഭാവനകളെയും അവഗണിക്കുകയാണ് ചെയ്യുന്നത്.


ജഡ്‌ജിമാരുടെ നിയമനത്തിലും മാറ്റത്തിലും കൂടുതൽ സുതാര്യത ആവശ്യമാണ്‌. നിയമനങ്ങളെ സംബന്ധിച്ച മുൻകാല പ്രസ്താവനകളിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതി കൊളീജിയത്തിന്റെ അവസാന മൂന്ന് സ്ഥാനക്കയറ്റ ശുപാർശകളിൽ യാതൊരു കാരണവും നൽകിയിട്ടില്ല.’ അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home