രൂക്ഷമായ മഴയും വെള്ളപ്പൊക്കവും; തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഗതാഗതം നിലച്ചു

തിരുവല്ല-അമ്പലപ്പുഴ റോഡ്
എടത്വ: അപ്പർകുട്ടനാട് പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന പാതയായ തിരുവല്ല-അമ്പലപ്പുഴ റോഡിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു.
കെഎസ്ആർടിസി സർവീസുകളും നിർത്തിവെച്ചു. തിരുവല്ലയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ പൊടിയാടി വരെയും ആലപ്പുഴ ഭാഗത്തുനിന്നുള്ള ബസുകൾ ചക്കുളത്തുകാവ് വരെയും ആണ് സർവീസ് നടത്തുന്നത്. പൊടിയാടിയിൽ നിന്ന് നീരേറ്റുപുറത്തേക്ക് ട്രാക്ടറിൽ ആളുകളെ കയറ്റി ഇറക്കുന്നുണ്ട്.









0 comments