ad
Deshabhimani

തിരുവനന്തപുരം - ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം; ഒഴിവായത് വലിയ അപകടം, ആളപായമില്ല

Rajastan.jpg
വെബ് ഡെസ്ക്

Published on May 17, 2026, 07:09 AM | 1 min read

രാജസ്ഥാൻ: തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ചാണ് ട്രെയിനിന്റെ എഞ്ചിൻ കമ്പാർട്ട്‌മെന്റിലും ബി വൺ കോച്ചിലും തീപിടിത്തമുണ്ടായത്.


ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. അപകടവിവരമറിഞ്ഞയുടൻ ട്രെയിൻ നിർത്തിയിടുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.


നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതിനെ തുടർന്ന് എഞ്ചിനും തൊട്ടുപിന്നിലെ ബോഗിയും തമ്മിൽ വേർപെടുത്തി. കനത്ത പുക ഉയർന്നത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി.


കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു ട്രെയിൻ. നിരവധി മലയാളി യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. നിലവിൽ മലയാളി യാത്രക്കാർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.


അപകടത്തെ തുടർന്ന് രാജധാനി എക്സ്പ്രസ് നിലവിൽ കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുകയാണ്. എഞ്ചിനിലെ തീ പൂർണ്ണമായും അണച്ചതായും റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.


വിമാനമാർഗ്ഗവും മറ്റും പകരം സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home