ad
Deshabhimani

പേരാമ്പ്രയിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച് ലഹരി സംഘം; അഞ്ച് പേര്‍ പിടിയില്‍

Arrest
വെബ് ഡെസ്ക്

Published on Jul 03, 2026, 06:26 AM | 1 min read

കോഴിക്കോട് : കോഴിക്കോട്, പേരാമ്പ്രയിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച് ലഹരി സംഘം. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീ

കളും പിടിയിലായി.


പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പരിശോധനയ്ക്കായി അടുത്തേക്കെത്തിയ പൊലീസുകാരെ ലഹരി സംഘം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സ്ക്വാഡിലെ അം​ഗങ്ങൾക്കും നാട്ടുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരിൽ നിന്നും രാസലഹരിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home